ചരിത്ര നേട്ടങ്ങൾക്ക് അരികെ രോഹിത്തും കോഹ്ലിയും...

ചരിത്ര നേട്ടങ്ങൾക്ക് അരികെ രോഹിത്തും കോഹ്ലിയും...

ചരിത്ര നേട്ടങ്ങൾക്ക് അരികെ രോഹിത്തും കോഹ്ലിയും...
(Pic credit :Twitter )

ഇന്ത്യ ന്യൂസിലാൻഡ് രണ്ടാം ഏകദിനം ഇന്ന് റായ്പൂരിൽ നടക്കും. മത്സരം ഉച്ചക്ക് 1.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും തത്സമയം.ആദ്യ മത്സരത്തിലെ ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ ഇന്ത്യ ന്യൂസിലാനണ്ടിനെ 12 റൺസിന് തോൽപ്പിച്ചിരുന്നു. മൂന്നു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യയും ഒപ്പമെത്താൻ കിവിസും ശ്രമിക്കുമ്പോൾ പോരാട്ടം കനക്കുമെന്ന് ഉറപ്പ്.

എന്നാൽ ഈ മത്സരത്തിൽ വലിയ ഒരു നേട്ടം രോഹിത് ശർമയും വിരാട് കോഹ്ലിയേയും കാത്തിരിക്കുന്നുണ്ട്. എന്താണ് ആ നേട്ടം എന്ന് നമുക്ക് പരിശോധിക്കാം.ഇന്നത്തെ മത്സരത്തിൽ ആറു സിക്സറുകൾ അടിച്ചാൽ ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന മൂന്നാമത്തെ താരമായി രോഹിത് മാറും. ജയസൂര്യയേ മറികടന്നാവും രോഹിത് ഈ നേട്ടം സ്വന്തമാക്കുക. രോഹിത്തിന് നിലവിൽ 265 സിക്സും ജയസൂര്യക്ക്‌ 271 മാണ് ഒള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റ്‌ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 25000 റൺസ് സ്വന്തമാക്കാനുള്ള സുവർണവസരമാണ് കോഹ്ലിക്ക്‌ മുന്നിലുള്ളത്.അദ്ദേഹത്തിന് ഈ നേട്ടം സ്വന്തമാക്കാൻ 111 റൺസ് കൂടിയാണ് ആവശ്യമുള്ളത്. ഇരുവരും ഇന്ന് നടക്കുന്ന മത്സരത്തിൽ തന്നെ ഈ നേട്ടങ്ങൾ കൈവരിക്കുമെന്ന് തന്നെ പ്രത്യാശിക്കാം. കൂടുതൽ ക്രിക്കറ്റ്‌ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.

ToOur Whatsapp Group

To Join Click here

Our Telegram 

To Join Click here

Our Facebook Page

To Join Click here